കണ്ണൂര്‍: മുണ്ടേരി ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തുന്നതിന്റെ ഭാഗമായി രൂപീകരിച്ച മുദ്ര പദ്ധതിയുടെയും പൊതുവിദ്യാഭ്യാസ സംഗമത്തിന്റെയും ഉദ്ഘാടനം 19 ന് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും. സ്കൂള്‍ അങ്കണത്തില്‍ നടക്കുന്ന പരിപാടിയില്‍ മന്ത്രി രാമചന്ദ്രന് കടന്നപ്പളളി അധ്യക്ഷത വഹിക്കും. ചടങ്ങില്‍ മുദ്ര ലോഗോ പ്രകാശനം പി.കെ.ശ്രീമതി എംപിയും മികവിന്റെ കേന്ദ്രം പ്രഖ്യാപനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷും നിര്‍വഹിക്കും. മുദ്ര ലോഗോ രൂപകല്‍പ്പന ചെയ്ത പദ്മശ്രീ ജി.ശങ്കറിനെ ആദരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: