തണ്ണീര്‍ത്തടം നികത്തി തീയറ്റര്‍ സമുച്ചയ നിര്‍മ്മാണം

Wednesday 17 May 2017 8:49 pm IST

ഇരിങ്ങാലക്കുട : നഗരസഭ ബൈപാസ് റോഡില്‍ തണ്ണീര്‍ത്തടം നികത്തി സിനിമ തീയറ്റര്‍ പണിയുന്നതിനെതിരെ നഗരസഭ കൗണ്‍സിലില്‍ ആരോപണം. ബി ജെ പി അംഗം സന്തോഷ് ബോബന്‍ ആണ് ഈ അടിയന്തര പ്രാധാന്യമുള്ള ഈ വിഷയം കൗണ്‍സിലില്‍ ഉന്നയിച്ചത്. നഗരസഭ നിയമമനുസരിച്ചു ഏതൊരു നിര്‍മ്മാണ പ്രവര്‍ത്തനം നടത്തണമെങ്കിലും നഗരസഭ പെര്‍മിറ്റ് ആവശ്യമാണ്. ഇരിങ്ങാലക്കുട നഗരസഭ ഇരിങ്ങാലക്കുട വില്ലേജില്‍പ്പെട്ട ഈ സ്ഥലത്തിന് സിനിമ തീയറ്റര്‍ പണിയുവാന്‍ അനുവാദം നല്‍കിയിട്ടില്ല. ഒരു ചെറിയ കെട്ടിടം നിര്‍മ്മിക്കുവാനുള്ള അനുവാദം വാങ്ങികൊണ്ട് അതിന്റെ മറവില്‍ ഒരു ബഹുനില തിയറ്റര്‍സമുച്ചയം പണിതുകൊണ്ടിരിക്കുകയാണ്. അതിന്റെ ഉദ്ഘാടനം ആഗസ്‌റ് 15 ന് ആണെന്നും അവര്‍ പറയുന്നു. ഈ വിവരം നഗരസഭ അറിഞ്ഞിട്ടില്ലെന്നും സന്തോഷ് ബോബന്‍ പറഞ്ഞു. ഈ കെട്ടിടവുമായി ബന്ധപ്പെട്ടുകൊണ്ടു ലക്ഷക്കണക്കിന് രൂപയുടെ അഴിമതിയാണ് നടക്കുന്നത് എന്നും സന്തോഷ് ബോബന്‍ കൗണ്‍സിലില്‍ പറഞ്ഞു. ചെമ്പകശ്ശേരി കോംപ്ലെക്‌സുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നഗരസഭ കൗണ്‍സിലില്‍ അറിഞ്ഞിട്ടില്ല. തീയറ്റര്‍ കോംപ്ലെക്‌സുമായി ഏതു രീതിയിലുള്ള കാര്യങ്ങള്‍ ഉണ്ടായാലും അത് കൗണ്‍സിലില്‍ അറിഞ്ഞിരിക്കണം എന്നും സന്തോഷ് ബോബന്‍ പറഞ്ഞു. ഇതേ തുടര്‍ന്ന് അനധികൃത നിര്‍മ്മാണം നടത്തുന്നുണ്ടെങ്കില്‍ അത് അറിയുവാനായി സെക്രട്ടറിയെ മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ചുമതലപ്പെടുത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.