തെരുവുനായയുടെ ആക്രമണം ഹോട്ടല്‍ ഉടമ ആശുപത്രിയില്‍

Wednesday 17 May 2017 8:59 pm IST

കോഴഞ്ചേരി: തെരുവുനായയുടെ ആക്രമണം ഹോട്ടല്‍ ഉടമ ആശുപത്രിയില്‍. ഹോട്ടലിനുള്ളില്‍ ഭക്ഷണം നല്‍കുന്നതിനിടെയാണ് തെരുവുനായുടെ ആക്രമണമുണ്ടായത്. പുല്ലാട് കുറുങ്ങഴ ധര്‍മ്മശാസ്താ ക്ഷേത്രത്തിന് സമീപം തുണ്ടിയില്‍ റ്റി.കെ. സോമന്‍ (53) നാണ് പരിക്കേറ്റത്. ചൊവ്വാഴ്ച ഉച്ചക്ക് 2.30 ന് പുല്ലാട് പ്ലാംചുവട് പെട്രോള്‍ പമ്പിന് സമീപം എക്‌സലന്റ് ഹോട്ടലില്‍വെച്ചാണ് സംഭവം. ഹോട്ടലില്‍ വന്നവരോട് സംസാരിക്കുന്നതിനിടയില്‍ ഓടിയെത്തിയ തെരുവുനായ മുഖത്തേക്ക് ചാടി വീണു കടിച്ചത്. നായെ പിടിച്ചുമാറ്റാന്‍ ശ്രമിക്കുന്നതിനിടയില്‍ മുഖത്തിന്റെ ഇടതുഭാഗത്തും, മൂക്ക് ,ചിറി എന്നിവിടങ്ങളിലാണ് കടിയേറ്റത്. ജീവനക്കാരും സമീപത്തുണ്ടായിരുന്നവരും കോഴഞ്ചേരി ജില്ലാആശുപത്രിയിലും തുടര്‍ന്ന് കോട്ടയം മേഡിക്കല്‍ കോളേജിലും എത്തിച്ചു. ചികിത്സയുടെ ഭാഗമായി 32 കുത്തിവെയ്പുകള്‍ എടുക്കുകയും 29 കുത്തികെട്ടുകള്‍ നടത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് കൃത്യമായ പേവിഷബാധയ്‌ക്കെതിരായ കുത്തിവെയ്പിനും വിദഗ്ദ്ധ പരിശോധനകള്‍ക്കും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. സമീപത്ത് നിരവധി ആളുകള്‍ക്ക് നേരെയും വളര്‍ത്തുമൃഗങ്ങള്‍ക്ക് നേരെയും ആക്രമണം നടന്നതായി പറയപ്പെടുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.