അമ്പലപ്പുഴ: രണ്ടു ക്ഷേത്രങ്ങളില്‍ മോഷണം. ഡിവിഡിയും കാണിക്കവഞ്ചി തകര്‍ത്ത് പണവും കവര്‍ന്നു. നീര്‍ക്കുന്നം രക്തേശ്വരി ക്ഷേത്രത്തിലെ രണ്ടു കാണിക്കവഞ്ചികള്‍ തകര്‍ത്താണ് പണം കവര്‍ന്നത്.
ക്ഷേത്രമതില്‍ക്കെട്ടിനകത്തും പുറത്തും ദേശീയ പാതക്കരികിലുമായി സ്ഥാപിച്ച കാണിക്കവഞ്ചികളുടെ പൂട്ട് പൊളിച്ചാണ് പണം കവര്‍ന്നത്. നീര്‍ക്കുന്നം തേവരുനട ശ്രീശങ്കരനാരായണസ്വാമി ക്ഷേത്രത്തില്‍ നിന്ന് ഡിവിഡിയും കവര്‍ന്നു.
പരാതി നല്‍കിയതിനെ തുടര്‍ന്ന് പോലീസ് ക്ഷേത്രങ്ങളിലെത്തി പരിശോധന നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: