മൂന്നാര്‍: ബിഡിജെഎസ് സമരം തുടങ്ങുന്നു

Wednesday 17 May 2017 9:06 pm IST

കൊച്ചി: മൂന്നാറിലെ കയ്യേറ്റ ഭൂമി തിരിച്ചുപിടിച്ച് കിടപ്പാടമില്ലാത്തവര്‍ക്ക് നല്‍കണമെന്നാവശ്യപ്പെട്ട് ഭാരത് ധര്‍മ്മ ജനസേന (ബിഡിജെഎസ്) സമരത്തിന്. ഇന്ന് രാവിലെ 11ന് മൂന്നാറില്‍ ആരംഭിക്കുന്ന സമരം ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്യും. മൂന്നാറിലുള്‍പ്പെടെയുള്ള എല്ലാ വന്‍കിട കയ്യേറ്റങ്ങളും ഒഴിപ്പിക്കുക, റിസോര്‍ട്ട് മാഫിയയെ തുരത്തുക, രാഷ്ട്രീയ കയ്യേറ്റ കൂട്ടുകെട്ട് വെളിച്ചത്തുകൊണ്ടുവരിക, അനധികൃത നിര്‍മ്മാണങ്ങള്‍ പൊളിക്കുക, വനവാസികള്‍ക്ക് ഭൂമി വീണ്ടെടുത്ത് നല്‍കുക, രാജമാണിക്യം റിപ്പോര്‍ട്ട് നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. മുത്തങ്ങയിലെ പാവപ്പെട്ട വനവാസികള്‍ക്കുനേര ചൂണ്ടി തോക്കുകള്‍ മൂന്നാറിലെത്തുമ്പോള്‍ താഴ്ന്നുപോകുമെന്ന് തുഷാര്‍ വെള്ളാപ്പള്ളി ആരോപിച്ചു. സംസ്ഥാന സര്‍ക്കാര്‍ കപട നാടകം അവസാനിപ്പിച്ച് മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.