ചെങ്ങന്നൂര്‍: ശബരിമല ക്ഷേത്രത്തിലെ ഉത്സവത്തിന് ഉയര്‍ത്താനുള്ള കൊടിക്കൂറ നിര്‍മ്മാണത്തിന് ചെങ്ങന്നൂരില്‍ തുടക്കമായി. പുതിയ സ്വര്‍ണ്ണ കൊടിമരത്തിന്റെ പ്രതിഷ്ഠയോട് അനുബന്ധിച്ചാണ് കൊടിക്കൂറയും പുതുതായി നിര്‍മ്മിക്കുന്നത്. മുണ്ടന്‍കാവ് സ്വദേശികളായ ജി.ബാബുവും സാജനുമാണ് കൊടിക്കൂറ നിര്‍മ്മിക്കുന്നത്. നിര്‍മ്മാണത്തിന്റെ ഉദ്ഘാടനം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന് നിര്‍വ്വഹിച്ചു. കൊടിക്കൂറ നിര്‍മ്മിക്കുന്നവരെ അദ്ദേഹം ആദരിച്ചു. എം.വി. ഗോപകുമാര്‍, ഡി. വിജയകുമാര്‍, ചെങ്ങന്നൂര്‍ ഡിവൈഎസ്പി: കെ.ആര്. ശിവസുതന്‍പിള്ള, എസ്. അശോകകുമാര്‍, അജിത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: