ചേര്‍ത്തല: ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി. ശശികല ടീച്ചര്‍ നയിക്കുന്ന ഹിന്ദു അവകാശസംരക്ഷണ യാത്രക്ക് 25ന് ചേര്‍ത്തലയില്‍ സ്വീകരണം നല്‍കും.
പരിപാടിയുടെ വിജയത്തിനായുള്ള സ്വാഗതസംഘം ഓഫീസ് ഇന്ന് വൈകിട്ട് അഞ്ചിന് നഗരസഭ കൗണ്‍സിലര്‍ ഡി. ജ്യോതിഷ് ഉദ്ഘാടനം ചെയ്യും. ബ്രാഹ്മണ സമൂഹമഠം ഹാളില്‍ ചേരുന്ന സമ്മേളനത്തില്‍ വി.എസ്. രാജന് അദ്ധ്യക്ഷനാകും.
മുരളി പള്ളിപ്പുറം, സുനില്‍കുമാര്‍, സുധീഷ്, സജീവന്, പുരുഷോത്തമന് എന്നിവര്‍ പ്രസംഗിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: