കണ്ണൂര്‍: ബിജുവിന്റെ കൊലപാതകത്തില്‍ സിപിഎമ്മുകാര്‍ ആഹ്ലാദം പ്രകടനം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ ഫെയ്സ് ബുക്കില്‍ പോസ്റ്റ് ചെയ്ത ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെതിരെ കേസെടുത്തത് രാഷ്ട്രീയ പ്രേരിതമെന്ന് കേന്ദ്രമന്ത്രി രാജീവ് പ്രതാപ് റൂഡി. ബിജുവിന്റെ കക്കംപാറയിലെ വീട് സന്ദര്‍ശിച്ചതിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനാധിപത്യ വിരുദ്ധമാണിത്. കുമ്മനത്തിന്റെ രാഷ്ട്രീയ മാന്യതയും വിശ്വാസ്യതയും നമുക്കറിയാം. പാര്‍ട്ടി അദ്ദേഹത്തോടൊപ്പമുണ്ട്. റൂഡി പറഞ്ഞു. ബിജുവിന്റെ രക്ഷിതാക്കളെയും സഹോദരന്മാരെയും കണ്ടിരുന്നു. ബന്ധുക്കള്‍ക്ക് പുറമേ നിരവധിയാളുകള്‍ അവിടെയുണ്ടായിരുന്നു. എല്ലാവരുടെയും കണ്ണുകളില്‍ ഭയപ്പാടാണ് . രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ യാത്ര ചെയ്യാറുണ്ട്. എന്നാല്‍ ഇത്രയും അരക്ഷിതമായ, ഭീതിജനകമായ സാഹചര്യത്തില്‍ ജീവിക്കുന്നവരെ കണ്ടിട്ടില്ല. ബിജുവിന്റെ അമ്മ എന്റെ കൈകള്‍ ചേര്‍ത്തുപിടിച്ച് കരയുകയായിരുന്നു. അവര്‍ക്ക് എന്നോട് ഒന്നും സംസാരിക്കാന്‍ പോലും സാധിച്ചില്ല.
ബിജുവിന്റെത് മുന്‍കൂട്ടി ആസൂത്രണം ചെയ്ത് നടപ്പാക്കിയ കൊലപാതകമാണ്.
ക്രമസമാധാനം ഉറപ്പ് വരുത്തേണ്ടത് സംസ്ഥാന സര്‍ക്കാരുകളുടെ ബാധ്യതയാണ്. സംസ്ഥാന സര്‍ക്കാരുകളുമായി ഏറ്റുമുട്ടലിന് കേന്ദ്രസര്ക്കാരില്ല. ജനങ്ങള്‍ക്ക് നീതി ഉറപ്പ് വരുത്താന്‍ സംസ്ഥാന സര്‍ക്കാരിന് സാധിക്കണം. സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ ആവശ്യമായ സഹായങ്ങള്‍ നല്കാന് തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്, ദേശീയ നിര്‍വ്വാഹക സമിതിയംഗം പി.കെ.കൃഷ്ണദാസ്, ജില്ലാ അധ്യക്ഷന്‍ പി.സത്യപ്രകാശ്, എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: