തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാരോട് വിരുദ്ധ നിലപാടാണ് മാനേജ്മെന്റ് സ്വീകരിക്കുന്നതെന്ന് എന്‍ജിഒ സംഘ് സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.കെ. ജയകുമാര്‍ പറഞ്ഞു.
സസ്പെന്‍ഡ് ചെയ്ത ജീവനക്കാരെ ഉടന്‍ തിരിച്ചെടുക്കുക, എല്‍ഡിഎഫ് സര്‍ക്കാരിന്റെ തൊഴിലാളിവഞ്ചന അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ചീഫ് ഓഫീസിനുമുന്നില്‍ കെഎസ്ടി എംപ്ലോയീസ് സംഘ് നടത്തുന്ന അനിശ്ചിതകാല ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നഷ്ടത്തിന്റെ കണക്കുപറഞ്ഞ് ജീവനക്കാരുടെമേല്‍ മാനേജ്മെന്റ് അമിത ജോലിഭാരം അടിച്ചേല്‍പ്പിക്കുകയാണ്.
എംപ്ലോയീസ് സംഘ് യൂണിയനില്‍പ്പെട്ട ജീവനക്കാര്‍ക്കെതിരെ കേസെടുക്കാനാണ് വകുപ്പുമന്ത്രിക്ക് താത്പര്യമെന്നും അദ്ദേഹം പറഞ്ഞു. കെഎസ്ടി എംപ്ലോയീസ് സംഘ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എല്‍. രാജേഷ് , ചന്ദ്രമോഹന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: