ഇന്ത്യയ്ക്ക് തുടര്‍ച്ചയായ മൂന്നാം തോല്‍വി

Wednesday 17 May 2017 9:35 pm IST

പ്യൂകെകോഹെ (ന്യൂസിലന്‍ഡ്): ന്യൂസിലന്‍ഡിനെതിരായ അഞ്ചു മത്സരങ്ങളുടെ ഹോക്കി പരമ്പരയില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് തുടര്‍ച്ചയായ മൂന്നാം തോല്‍വി.ഇതോടെ പരമ്പര ന്യൂസിലന്‍ഡിന് സ്വന്തമായി. പരമ്പരയിലെ മൂന്നാം മത്സരത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഇന്ത്യ തോറ്റത്.ആദ്യ ടെസ്റ്റില്‍ ഒന്നിനെതിരെ നാലുഗോകുളകള്‍ക്കും രണ്ടാം ടെസ്റ്റില്‍ രണ്ടിനെതിരെ എട്ടുഗോളുകള്‍ക്കുമാണ് ഇന്ത്യ തോറ്റത്. മൂന്നാം ടെസ്റ്റില്‍ ഉശിരന്‍ പോരാട്ടമാണ് നടന്നത്.തുടക്കത്തില്‍ തന്നെ ഗോള്‍ നേടി ഇന്ത്യ മുന്നിലെത്തി.ഒമ്പതാം മിനിറ്റില്‍ ദീപ ഗ്രെയ്‌സ് ഏക്ക പെനാല്‍ക്കി കോര്‍ണറിലൂടെ ഗോള്‍ നേടിയാണ് ഇന്ത്യയെ മുന്നിലെത്തിച്ചത്. ശക്തമായി തിരിച്ചടിച്ച ന്യൂസിലന്‍ഡ് നാലു മിനിറ്റിനുളളില്‍ ഗോള്‍ മടക്കി സമനില പിടിച്ചു.എല്ലാ ഗണ്‍സനാണ് സ്‌കോര്‍ ചെയ്തത്. രണ്ടു മിനിറ്റുളളില്‍ ഡീന റിച്ചി അതിമനോഹരമായ ഗോളിലൂടെ ന്യൂസിലന്‍ഡിനെ മുന്നിലെത്തിച്ചു. ഇടവേളയില്‍ അവര്‍ 2-1 ന് മുന്നിട്ടുനിന്നു. രണ്ടാം പകുതിയില്‍ ഗോള്‍ നേടാനായി ഇന്ത്യ ശക്മായി പൊരുതി.എന്നാല്‍ നീക്കങ്ങളൊന്നും ഫലം കണ്ടില്ല.അതേസമയം ന്യൂസിലന്‍ഡ് ഒരു ഗോള്‍ കൂടി നേടി നിലഭദ്രമാക്കി.ഷിലോ ഗ്ലോയിനാണ് ഗോളടിച്ചത്.അവസാന നിമിഷങ്ങളില്‍ ഇന്ത്യയുടെ മോണിക്ക ഒരു മടക്കി. നാലാം ടെസ്റ്റ് വെളളിയാഴ്ച ഇവിടെ നടക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.