കോട്ടയം: കുറിച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സിആര്ഐഎച്ച് (സെന്‍ട്രല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഹോമിയോപ്പതി) യിലെ ജീവനക്കാരിയെ മാനസ്സികമായി പീഡിപ്പിച്ച അസിസ്റ്റന്റ് ഡയറക്ടറെയും കൂട്ടാളികളെയും ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ബിഎംഎസ് യൂണിയന് പ്രസിഡന്റ് സന്തോഷ് പോള്‍ ആവശ്യപ്പെട്ടു. അസിസ്റ്റന്റ് ഡയറക്ടറുടെ ഓഫീസിലെക്ക് വിളിച്ചുവരുത്തിയ യുവതിക്കുനേരെ ഡയറക്ടറുള്പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ ആക്ഷേപങ്ങള്‍ ഉന്നയിക്കുകയായിരുന്നു. ഉത്തരവാദികള്‍ക്കെതിരെ നടപടിയുണ്ടായില്ലെങ്കില്‍ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: