വനിതാ സ്റ്റാഫ് നേഴ്‌സ് അഭിമുഖം

Wednesday 17 May 2017 9:53 pm IST

കാസര്‍കോട്: പെരിയ ജവഹര്‍ നവോദയ വിദ്യാലയയില്‍ വനിതാ സ്റ്റാഫ് നേഴ്‌സിന്റെ ഒരു ഒഴിവിലേക്ക് കരാറടിസ്ഥാനത്തില്‍ നിയമനം നടത്തും. 35 വയസ്സില്‍ താഴെയുള്ളവരായിരിക്കണം, ക്ലാസ് 12 പാസ്സായിരിക്കണം, അംഗീകൃത സ്ഥാപനത്തില്‍ നിന്നും നേഴ്‌സിങ് ഗ്രേഡ് എ (3 വര്‍ഷം) ഡിപ്ലോമ/ സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ അംഗീകൃത സ്ഥാപനത്തില്‍ നിന്നും ബി.എസ്.സി നേഴ്‌സിംഗ്, കേരള/ഇന്‍ഡ്യന്‍ നേഴ്‌സിംഗ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍, ഹോസ്പിറ്റല്‍/ ക്ലീനിക്കില്‍ 2 വര്‍ഷത്തെ പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത. റസിഡന്‍ഷ്യല്‍ വിദ്യാലയത്തിലെ പ്രവൃത്തി പരിചയം, ഹിന്ദി, മലയാളം ഭാഷാ പരിചയം എന്നിവ അഭികാമ്യം. നിര്‍ദ്ദിഷ്ട യോഗ്യതയുള്ള ഉദ്യാഗാര്‍ത്ഥികള്‍ അപേക്ഷ യോഗ്യത തെളിയിക്കുന്ന ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം 29 ന് രാവിലെ 10 മണിക്ക് ജവഹര്‍ നവോദയ വിദ്യാലയയില്‍ നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ഫോണ്‍- 04672234057.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.