കോട്ടയം: കേരള ബ്രാഹ്മണസഭ സംസ്ഥാന സമിതിയുടെ ഈ വര്‍ഷത്തെ ധര്മ്മശ്രേഷ്ഠ പുരസ്കാരം ഡോ.പി.വി. വിശ്വനാഥന് നമ്പൂതിരിക്ക്. സംസ്കൃത ഭാഷാപരിപോഷണം, അദ്വൈത സിദ്ധാന്ത പ്രചാരണം, ആദ്ധ്യാത്മിക രംഗത്തെ സേവനം എന്നിവ കണക്കിലെടുത്താണിത്. കോട്ടയം ബസേലിയസ് കോളേജ് സംസ്കൃത വിഭാഗം മുന്‍ അദ്ധ്യക്ഷനും, മഹാത്മാ ഗാന്ധി സര്‍വ്വകലാശാല ഗവേഷണ മാര്‍ഗ്ഗദര്‍ശിയും കോട്ടയത്തെ പ്രസരം സംസ്കൃത സമാജത്തിന്റെ അദ്ധ്യക്ഷനുമാണ് ഡോ.പി.വി.വിശ്വനാഥന് നമ്പൂതിരി.
10,001 രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്കാരം. 21ന് വൈകിട്ട് നാലിന് കോട്ടയം ബ്രാഹ്മണ സമൂഹമഠത്തില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും. ഹൈക്കോടതി ജഡ്ജി കെ.രാമകൃഷ്ണന് മുഖ്യാതിഥിയായിരിക്കും. വാസുദേവ ബ്രഹ്മാനന്ദ തീര്‍ത്ഥ സ്വാമിയാര് ചടങ്ങില്‍ ഭദ്രദീപം തെളിക്കും. ജില്ലാപ്രസിഡന്റ് പി.വി.രാമനാഥന്, ട്രഷറര്‍ സച്ചിദാനന്ദന്, കമ്മറ്റിയംഗങ്ങളായ എസ്എസ് അയ്യര്‍ എച്ച് രാമനാഥന് തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: