പ്ലസ്‌വണ്‍: ജില്ലയില്‍ 4797 സീറ്റുകള്‍ അധികം

Wednesday 17 May 2017 10:07 pm IST

കോഴിക്കോട്: പ്ലസ് വണിന് ഇത്തവണ ജില്ലയില്‍ 4797 സീറ്റുകള്‍ അധികം. 20 ശതമാനം സീറ്റുകള്‍ വര്‍ദ്ധിപ്പിച്ചതിന് ശേഷമുള്ള ജില്ലയിലെ സ്ഥിതിയാണിത്. 7786 സീറ്റുകളാണ് വര്‍ദ്ധനപ്രകാരം ജില്ലയില്‍ പുതുതായുണ്ടായത്. ഇത്തവണ എസ്എസ്എല്‍സി പരീക്ഷയില്‍ ഉപരിപഠനത്തിന് അര്‍ഹത നേടിയത് 44096 പേരാണ്. പ്ലസ്‌വണിനാകട്ടെ 48893 സീറ്റുകളുണ്ട്. ഇഷ്ടവിഷയം പഠിക്കാന്‍ പറ്റിയില്ലെങ്കിലും എല്ലാവിദ്യാര്‍ത്ഥികള്‍ക്കും പ്ലസ്‌വണില്‍ പ്രവേശനം കിട്ടുമെന്ന് ഉറപ്പ്. ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളുകളില്‍ 15600 സീറ്റുകളാണുള്ളത്. എയ്ഡഡ്‌സ്‌കൂളുകളില്‍ 17960 സീറ്റുകളുണ്ട്. ജില്ലയിലെ അ ണ്‍എയ്ഡഡ് സ്‌കൂ ളുകളില്‍ ആകെ 5372 സീറ്റുകളുണ്ട്. വൊക്കേ ഷണല്‍ ഹയര്‍സെക്കണ്ടറി സ് കൂളുകളില്‍ 2175 സീറ്റുകളുമുണ്ട്. മികച്ച നേട്ടമുണ്ടാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് ഇഷ്ടവിഷയങ്ങള്‍ തെരഞ്ഞെടുക്കാന്‍ കഴിയും. ഓണ്‍ ലൈന്‍ അപേക്ഷയില്‍ ഓപ്ഷന്‍ ലഭിക്കുന്നതിനനുസരിച്ച് സ്‌കൂളുകളും തെരഞ്ഞെടുക്കാം. എന്നാല്‍ മാര്‍ക്ക് കുറഞ്ഞവര്‍ക്ക് ഇഷ്ടവിഷയങ്ങള്‍ ലഭിക്കണമെങ്കില്‍ ഇത്തവണയും അവസാന അലോട്ട്‌മെന്റ് വരെ കാത്തിരിക്കേണ്ടിവരും. സയന്‍സിനാണ് ഇത്തവണയും ആവശ്യക്കാര്‍ ഏറെയുള്ളത്. സയന്‍സിന് 14784 സീറ്റുകളാണുള്ളത്. വിദ്യാര്‍ത്ഥികള്‍ രണ്ടാമത് പരിഗണിക്കുന്ന കൊമേഴ്‌സിന് 10140 സീറ്റുകളാണുള്ളത്. ഹ്യുമാനിറ്റീസിനാകട്ടെ 7536 സീറ്റുകളുണ്ട്. സര്‍ക്കാര്‍ സ്‌കൂളുകളില്‍ സയന്‍സിന് 109, ഹ്യുമാനിറ്റീസ് 73, കൊമേഴ്‌സിന് 78ഉം ബാച്ചുകളുണ്ട്. എയ്ഡഡ്‌സ്‌കൂളുകളില്‍ 158 സയന്‍സ്, 61 ഹ്യൂമാനിറ്റീസ്, 101 കൊമേഴ്‌സ് ബാച്ചുകളാണുള്ളത്. ജൂണ്‍ ആദ്യവാരം ആദ്യ അലോട്ട്‌മെന്റ് പൂര്‍ത്തിയാകും. പതിനാലിനാണ് ക്ലാസുകള്‍ ആരംഭിക്കുക.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.