ബ്രോഡ് ഗേജാക്കിയ ശേഷമുള്ള ആദ്യ അപകടം

Wednesday 17 May 2017 10:50 pm IST

കൊല്ലങ്കോട്: ആനമലയ്ക്കും മീനാക്ഷീപുരത്തിനും ഇടയില്‍ തീവണ്ടി പാളം തെറ്റിയത് ഇവിടം ബ്രോഡ് ഗേജാക്കിയശേഷമുള്ള ആദ്യ അപകടം. ട്രെയിനിനു മുമ്പില്‍ നാഗൂരില്‍ വെച്ച് മരത്തിന്റെ ശാഖ പൊട്ടിവീഴുകയായിരുന്നു. മരത്തിലിടിച്ച് മുന്നോട്ടു നീങ്ങിയ ആദ്യത്തെ ജനറല്‍ കമ്പാര്‍ട്ട് മെന്റും ഏഴ് എ.സി കമ്പാര്‍ട്ട്‌മെന്റമാണ് പാളം തെറ്റിയത്. മരം വീണ സ്ഥലത്തു നിന്നു 200 മീറ്റര്‍ ദൂരം ട്രാക്കില്‍ നിന്നും മാറിയാണ് ട്രെയിന്‍ പാളം തെറ്റി ഓടിയത്. എന്നാല്‍ ബോഗികള്‍ വീഴാത്തതിനാല്‍ വന്‍ ദുരന്തം ഒഴിവായി.അര്‍ദ്ധരാത്രിയോടെ ഷൊര്‍ണ്ണൂരില്‍ നിന്നും പ്രത്യേക സംഘം രക്ഷാപ്രവര്‍ത്തനത്തിനായി സ്ഥലത്തെത്തി ലൈനില്‍ വീണ മരങ്ങള്‍ മുറിച്ചുമാറ്റി പൊള്ളാച്ചിയില്‍ നിന്നും എത്തിയ എഞ്ചിന്‍ പാളംതെറ്റാത്തബോഗികളിലേക്ക് മാറ്റി യാത്രക്കാരെയും കൊണ്ട് പൊള്ളാച്ചി സ്റ്റേഷനിലേക്ക് പോയി. റെയില്‍വേ ട്രാക്ക് പൂര്‍ണ്ണമായി നന്നാക്കിയാല്‍ മാത്രമേ ഇതുവഴിയുള്ള ഗതാഗതം പുനസ്ഥാപിക്കാന്‍ കഴിയൂ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.