കണ്ണൂര്‍: തായംപൊയില്‍ സഫ്ദര്‍ഹാശ്മി ഗ്രന്ഥാലയത്തിനായി നിര്‍മിച്ച പുതിയ ലൈബ്രറി മന്ദിരം ഇന്ന് ഉച്ചക്ക് 2.30ന് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. ഗ്രാമീണ മേഖലയില്‍ സംസ്ഥാനത്തെ ആദ്യത്തെ ഡിസൈന്‍ഡ് എയര്‍കണ്ടീഷന്‍ഡ് ലൈബ്രറിയാണിത്. കൊല്‍ക്കത്ത ആസ്ഥാനമായുള്ള രാജാറാം മോഹന്‍ റോയ് ലൈബ്രറി ഫൗണ്ടേഷന്റെ പത്തുലക്ഷം രൂപ ഗ്രാന്റും നാട്ടുകാരില്‍ നിന്ന് സമാഹരിച്ച സംഭാവനയും ചേര്‍ത്താണ് 25 ലക്ഷം രൂപ ചെലവില്‍ ഒന്നാം നില മുഴുവനായും ലൈബ്രറിക്കായി സജ്ജമാക്കിയത്. വാര്‍ത്താസമ്മേളനത്തില്‍ കെ.സി. ശ്രീനിവാസന്, പി.പി.സന്തോഷ് കുമാര്‍, പി.പി.സതീഷ് കുമാര്‍, കെ.ബിജേഷ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: