ഹിന്ദുഐക്യവേദി നിവേദനം നല്‍കി

Thursday 28 June 2012 10:08 pm IST

കോതമംഗലം: കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിലെ പന്ത്രണ്ടോളം വരുന്ന ആദിവാസി കോളനികളുടെയും ഗ്രാമപ്രദേശങ്ങളില്‍ വസിക്കുന്ന പതിനായിരത്തോളം വരുന്ന ജനങ്ങളുടെയും ആശ്രയമായിരുന്ന കെഎസ്‌ആര്‍ടിസി രാത്രികാല സര്‍വീസ്‌ നിര്‍ത്തലാക്കിയത്‌ പുനഃസ്ഥാപിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ഹിന്ദുഐക്യവേദി മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും നിവേദനം നല്‍കി.
കഴിഞ്ഞ ഒരു വര്‍ഷമായി ലാഭകരമായി സര്‍വീസ്‌ നടത്തിയിരുന്ന കെഎസ്‌ആര്‍ടിസി പ്രൈവറ്റ്‌ ബസ്‌ ലോബിയുടെ താല്‍പ്പര്യത്തിന്‌ വഴങ്ങിയാണ്‌ നിര്‍ത്തലാക്കിയതെന്ന്‌ ഹിന്ദുഐക്യവേദി ആരോപിച്ചു. യോഗത്തില്‍ അഡ്വ. കെ.രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ഇ.ടി.നടരാജന്‍, ടി.എന്‍.രാജേഷ്‌, കെ.കെ.ശ്രീധരന്‍, പി.ജി.ശിവദാസ്‌, രാജന്‍ മണികണ്ഠന്‍ചാല്‍ എന്നിവര്‍ സംസാരിച്ചു.


പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.