ജയ്പുര്‍: രാജസ്ഥാനില്‍ മലയാളി എന്‍ജിനീയര്‍ വെടിയേറ്റു മരിച്ചു. പത്തനംതിട്ട സ്വദേശി അമിത് നായരാണ് ഭാര്യവീട്ടുകാരുടെ വെടിയേറ്റു കൊല്ലപ്പെട്ടത്.
സിവില്‍ എന്‍ജിനീയറായ അമിതും ഭാര്യ മമത ചൗധരിയും ഒരുമിച്ച് താമസിക്കുന്ന വീട്ടിലാണ് ബന്ധുക്കള്‍ ആക്രമണം നടത്തിയത്. സംഭവം ദുരഭിമാനക്കൊലയാണെന്ന് സംശയമുള്ളതായി പോലീസ് വ്യക്തമാക്കി.
രണ്ടുവര്‍ഷം മുമ്ബായിരുന്നു ദമ്ബതികളുടെ വിവാഹം. മമതയുടെ വീട്ടുകാര്‍ക്ക് ഇഷ്ടമായിരുന്നില്ല ഈ വിവാഹം. ഭാര്യ വീട്ടുകാര്‍ ഇവരെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായി സുഹൃത്തുക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: