ദേശീയപാതയില്‍ തണല്‍മരം കടപുഴകി വീണു

Thursday 18 May 2017 1:01 am IST

മരട്: ദേശീയപാത പൂണിത്തുറയില്‍ റോഡിനു കുറുകെ എസ്ബിഐ എടിഎമ്മിനു മുകളിലേക്ക് തണല്‍മരം കടപുഴകി വീണു. വഴിയരികിലെ വൈദ്യുതി പോസ്റ്റ് ഒടിഞ്ഞു വീഴുകയും ആറു മണിക്കൂറോളം ഗതാഗതം സ്തംഭിക്കുകയും ചെയ്തു. സമീപത്തെ വീടിന്റെ ടെറസിന് മുകള്‍ഭാഗത്തെ അലൂമിനിയം റൂഫിങ്ങ് ഷീറ്റും ഭാഗികമായി തകര്‍ന്നു. പൂണിത്തുറ ഗാന്ധി സ്‌ക്വയറിന് സമീപം പടിഞ്ഞാറു ഭാഗത്തായി ഇന്നലെ പുലര്‍ച്ചെ 5ന് ആയിരുന്നു അപകടം. വഴിയോരത്തെ വൈദ്യുതി പോസ്റ്റ് തകര്‍ന്നതോടെ പ്രദേശത്തെ വൈദ്യുതി ബന്ധവും നിലച്ചു. അപകടം പുലര്‍ച്ചെ ആയിരുന്നതിനാല്‍ റോഡില്‍ വാഹനങ്ങള്‍ ഇല്ലാതിരുന്നത് മൂലം വന്‍ ദുരന്തം ഒഴിവായി. അപകടത്തെ തുടര്‍ന്ന് വൈറ്റില-അരൂര്‍ ദേശീയപാതയില്‍ കുണ്ടന്നൂര്‍ ജംഗ്ഷനിലും രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപെട്ടു. തൃപ്പൂണിത്തുറയില്‍ നിന്നെത്തിയ അഗ്‌നിശമനസേനാംഗങ്ങളും നാട്ടുകാരും മരട് പോലീസും ചേര്‍ന്നാണ് മറ്റു പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. റോഡില്‍ നിന്ന് മരം വെട്ടി മാറ്റിയതിനുശേഷം 10.30 ഓടെയാണ് ഗതാഗതം പുനഃസ്ഥാപിക്കാനായത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.