മാളുകള്‍ക്കെതിരെ പരാതി

Thursday 18 May 2017 1:04 am IST

കൊച്ചി: എംജി റോഡിലെ സ്വകാര്യ മാളും സിനിമാ തിയേറ്ററും സുരക്ഷാ സംവിധാനങ്ങളില്ലാതയാണ് പ്രവര്‍ത്തിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി സ്വകാര്യവ്യക്തി ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കി. കളമശ്ശേരി സ്വദേശി ജി. ഗിരീഷ് ബാബുവാണ് സെന്‍ട്രല്‍ സ്‌ക്വയര്‍ മാളിനും, പത്മ തീയേറ്ററിനുമെതിരെ പരാതിയുമായി ജില്ലാ ഭരണകൂടത്തെ സമീപിച്ചത്. സെന്‍ട്രല്‍ സ്‌ക്വയര്‍ മാളിലെ 6,7,8 നിലകളിലും പത്മ തിയറ്ററിലെ സ്‌ക്രീന്‍ രണ്ടും നിര്‍മിച്ചിരിക്കുന്നത് നിയമങ്ങള്‍ ലംഘിച്ചാണെന്ന് പരാതിയില്‍ പറയുന്നു. അഗ്‌നിശമന സേനയുടെ അനുമതിയോ കോര്‍പ്പറേഷന്റെ അംഗീകാരമോ ഇല്ലാതെയാണ് സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചത്. സെന്‍ട്രല്‍ സ്‌ക്വയര്‍ മാളിന്റെ ആറാം നിലയില്‍ സിനി പോളിസിന്റെ 11 തിയേറ്ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കൂടാതെ മറ്റ് വ്യാപാര സ്ഥാപനങ്ങളിലുമായി ദിനംപ്രതി പതിനായിരകണക്കിന് ആളുകളാണ് ഇവിടെയെത്തുന്നത്. തീ പിടിത്തം പോലുള്ള ദുരന്തങ്ങളെ നേരിടുവാനുള്ള സജ്ജീകരണങ്ങള്‍ ഇവിടെ ഏര്‍പ്പെടുത്തിയിട്ടില്ല. കൊച്ചി കോര്‍പ്പറേഷന്‍ നേരത്തെ തിയേറ്ററുകള്‍ക്ക് അനുമതി നല്‍കിയതുമായി ബന്ധപ്പെട്ട് ഏറെ വിവാദങ്ങളുണ്ടായിരുന്നു. പത്മ തിയേറ്ററിന്റെ സ്‌ക്രീന്‍ രണ്ടിന്റെ കാര്യവും വിഭിന്നമല്ല. അഗ്‌നി ശമന സേനയുടെ അംഗീകാരം ഇതുവരെ ഈ തിയേറ്ററിന് ലഭിച്ചിട്ടില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.