തിരുവനന്തപുരം: സംസ്ഥാനത്ത് അനധികൃതമായി പ്രവര്‍ത്തിക്കുന്ന 1500 സ്കൂളുകള്‍ അടച്ചു പൂട്ടാന്‍ ശുപാര്‍ശ. ഡി പി ഐയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഗുണമേന്മ പരിശോധന സമിതിയുടെ യോഗമാണ് ശുപാര്‍ശ നല്‍കിയത്.
അനധികൃതമായി പ്രവര്‍ത്തിക്കുന്ന സ്കൂളുകളുടെ പട്ടിക പ്രസിധീകരിക്കും. ഈ സ്കൂളുകള്‍ക്ക് നോട്ടീസ് നല്കാന് എ ഇ ഒമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. രാവിലെ 9 മണി മുതല്‍ തുടങ്ങുന്ന രീതിയില്‍ സ്കൂള്‍ സമയം ക്രമീകരിക്കണമെന്ന നിര്‍ദ്ദേശവും സര്‍ക്കാരിന് സമിതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: