മുംബൈ: പ്രമുഖ ബോളിവുഡ് നടി റീമ ലാഗു (59) അന്തരിച്ചു. കടുത്ത നെഞ്ച് വേദനയെത്തുടര്‍ന്ന് ബുധനാഴ്ച രാത്രി കോകിലാ ബെന്‍ ധീരുബായി അംബാനി അശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഹൃദയാഘാതത്തെത്തുടര്‍ന്ന് വ്യാഴാഴ്ച വെളുപ്പിന് 3.15 ഓടെയാണ് മരിച്ചത്.
1970കളുടെ അവസാനത്തില്‍ ഹിന്ദി, മറാത്തി ചിത്രങ്ങളിലൂടെയാണ് സിനിമയില്‍ എത്തിയത്. മേം നേ പ്യാര് കിയാ, കുഛ് കുഛ് ഹോതാഹെ, ഹം സാത്ത് സാത്ത് ഹെ, വാസ്തവ് എന്നീ ചിത്രങ്ങളിലെ പ്രകടനങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു.
ടെലിവിഷന്‍ ഷോകളിലൂടെയും ഇവര്‍ ഏറെ പ്രസിദ്ധയായി. മറാത്തി നടന് വിവേക് ലാഗുവാണ് ഇവരെ വിവാഹം കഴിച്ചത്. മൃണ്മയി ലാഗു ഏക മകളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: