ചെന്നൈ: തമിഴ്നാട്ടില്‍ 45 കോടിയുടെ അസാധു നോട്ടുകള്‍ പിടികൂടി. ചെന്നൈ കോടമ്പാക്കം പാലത്തിനു സമീപത്തെ കടയില്‍നിന്നുമാണ് പണം കണ്ടെടുത്തത്. സംഭവത്തില്‍ കടയുടമ ദണ്ഡപാണി ഉള്‍പ്പെടെ മൂന്നുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ആദായനികുതി വകുപ്പ് ചോദ്യം ചെയ്ത് വരികയാണ്.
നോട്ട് അസാധുവാക്കലിനുശേഷം ആദ്യമായാണ് പരിശോധനയില്‍ ഇത്രയും വലിയ തുക കണ്ടെത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: