മലയാള സിനിമയിൽ വനിതാ താരങ്ങൾക്കായി സംഘടന

Thursday 18 May 2017 1:55 pm IST

കൊച്ചി: മലയാള സിനിമയില്‍ സ്ത്രീകള്‍ക്കായി പുതിയ സംഘടന രൂപീകരിച്ചു. ‘വിമൺ കലക്ടീവ് ഇന്‍ സിനിമ’ എന്ന പേരില്‍ രൂപീകരിച്ച സംഘടനയ്ക്ക് മഞ്ജു വാരിയര്‍, ബീന പോള്‍, അഞ്ജലി മേനോന്‍, റിമ കല്ലിങ്കല്‍, വിധു വിന്‍സന്റ് തുടങ്ങിയവരാണു നേതൃത്വം നല്‍കുന്നത്. സിനിമയില്‍ ആദ്യമായാണ് വനിതകള്‍ക്കായി സംഘടന രൂപീകരിക്കുന്നത്. സംഘടനാ നേതൃത്വം വൈകിട്ട് മുഖ്യമന്ത്രിയെ കാണും. നിലവിൽ ചലച്ചിത്ര മേഖലയിലുള്ള വിവിധ സംഘടനകളിലെ വനിതകൾക്ക് ഈ സംഘടനയുടെയും ഭാഗമാകാം. സിനിമയിൽ സ്ത്രീകൾ അഭിമുഖീകരിക്കേണ്ടിവരുന്ന പ്രശ്നങ്ങൾ അടുത്തറിഞ്ഞു പരിഹരിക്കുകയാണ് സംഘടനയുടെ ഉദ്ദേശ്യം. അതേസമയം, മലയാളത്തിലെ മറ്റു സംഘടനകൾക്കു ബദൽ അല്ല ഈ സംഘടനയെന്നും നേതൃത്വം വ്യക്തമാക്കുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.