കൊട്ടാരക്കര : ഏനാത്ത് പാലത്തിന്റെ സ്പാനുകള്‍ ഉയര്‍ത്തുന്നതിനിടയില്‍ പാലം ഒരു വശത്തേക്ക് ചരിഞ്ഞു. ഇതോടെ പാലത്തില്‍ കൂടിയുള്ള കാല്‍നടയാത്രയും പൂര്‍ണ്ണമായും നിരോധിച്ചു. ഇനി യാത്രക്കാര്‍ക്ക് സൈന്യം നിര്‍മ്മിച്ച ബെയ്ലി പാലം വഴി മാത്രമേ യാത്ര ചെയ്യാന്‍ കഴിയു.
ബലക്ഷയം സംഭവിച്ച തൂണുകളില്‍ ഒന്ന് പൊളിക്കാന്‍ താല്‍ക്കാലിക തൂണുകളിലേക്ക് സ്പാന്‍ ഉയര്‍ത്തി പാലം ഉറപ്പിച്ച് നിര്‍ത്തിയ ശേഷമാണ് കോണ്‍ക്രീറ്റ് കട്ടര്‍ ഉപയോഗിച്ച് തൂണ് മുറിച്ച് മാറ്റുന്നത്. ഈ പണികള്‍ പുരോഗമിക്കുന്നതിനിടയില്‍ സ്പാന്‍ ഉയര്‍ത്തിയപ്പോള്‍ ഒരു വശത്തേക്ക് പാലം ചരിയുകയായിരുന്നു.
ഇതു വഴിയുള്ള ഗാതഗതം പാലം അപകടത്തിലായപ്പോള്‍ തന്നെ നിരോധിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: