കരുനാഗപ്പള്ളി: മത്സ്യതൊഴിലാളികളുടെ മക്കള്‍ക്ക് ഉന്നതനിലവാരത്തിലുള്ള പഠനം ലഭ്യമാക്കണമെന്ന ലക്ഷ്യത്തോടെ കേരളത്തില്‍ ആരംഭിച്ച പത്ത് ഫിഷറീസ് സ്കൂളുകളില്‍ ഒന്നായ കരുനാഗപ്പള്ളിയിലെ ഡോ:വി.വി.വേലുക്കുട്ടി അരയന് മെമ്മോറിയല്‍ ജിആര്‍എഫ്ടിഎച്ച്എസ് സ്കൂള്‍ മികച്ച നിലവാരത്തിലേക്ക്. ജില്ലയിലെ ഏക ഫിഷറീസ് ടെക്നിക്കല്‍ സ്കൂളാണിത്. തീരദേശ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മറ്റു ഫിഷറീസ് സ്കൂളുകളില്‍ നിന്നും വ്യത്യസ്തമായി ഭൗതികസാഹചര്യങ്ങളിലും, സാങ്കേതികമികവിലും ഏറെ മുന്നില്‍ നില്ക്കുന്നു. ദൂരെ നിന്നും വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച ഹോസ്റ്റല്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഈ വര്‍ഷം മുതല്‍ പാഠ്യേതരകലാ സാഹിത്യ പരിശീലനപരിപാടി ആരംഭിക്കുകയാണ്. ഇതിന് കൈതപ്രം ദാമോദരന്‍നമ്പൂതിരി, പെരുവാവൂര് ജി.രവീന്ദ്രനാഥ്, മിമിക്രി കലാകാരനായ ജോസഫ് വില്‍സണ്‍, സിനിമാതാരം പ്രേം കുമാര്‍, സംവിധായകന് അനില്‍ നാഗേന്ദ്രന് തുടങ്ങി നിരവധി പ്രമുഖര്‍ ക്ലാസുകളെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: