അപകീര്‍ത്തികരമായ പോസ്റ്റ്; ബിജെപി പരാതി നല്‍കി

Thursday 18 May 2017 3:04 pm IST

തിരുവനന്തപുരം: അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ നിയന്ത്രണത്തിലുള്ള ജനനായകന്‍ പിണറായി എന്ന ഫെയ്സ് ബുക്ക് പേജില്‍ വന്ന പോസ്റ്റിനെതിരെ ബിജെപി പോലീസില്‍ പരാതി നല്‍കി. വിജയ്‌മല്യ ബിജെപിയ്ക്ക് തന്നുവെന്ന് പറയപ്പെടുന്ന ആക്സിസ് ബാങ്കിന്റെ 35 കോടി രൂപയുടെ വ്യാജ ചെക്ക് പ്രദര്‍ശിപ്പിച്ചുകൊണ്ടുള്ളതാണ് പോസ്റ്റ്. ബുധനാഴ്ച രാത്രിയോടെയാണ് പോസ്റ്റ് ഫെയ്സ് ബുക്കില്‍ പ്രത്യക്ഷപ്പെട്ടത്. ഇത് ബിജെപിയെ മനപ്പൂര്‍വ്വം അപമാനിക്കാന്‍ വേണ്ടി ബോധപൂര്‍വ്വം സൃഷ്ടിച്ചതാണെന്ന് യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.ആര്‍.എസ് രാജീവ് തിരുവനന്തപുരം ഡിസിപിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. ഈ പേജ് മുഖ്യമന്ത്രിയുടെ അറിവോടെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് സംശയിക്കുന്നുവെന്നും ഇതിനെക്കുറിച്ച് അന്വേഷിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഐ.ടി ആക്ട്, എന്‍.ഐ ആക്ട്, ആര്‍ബിഐ ചട്ടപ്രകാരവും ഇന്ത്യന്‍ ശിക്ഷാ പ്രകാരവും കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.