ജനറല്‍ മോട്ടോഴ്സ്​ ഇന്ത്യയിലെ കാറുകളുടെ വില്‍പ്പന നിര്‍ത്തുന്നു

Thursday 18 May 2017 4:43 pm IST

മുംബൈ: ലോക പ്രശസ്​ത കാര്‍ നിര്‍മാതാക്കളായ ജനറല്‍ മോട്ടോഴ്സ്​ ഇന്ത്യയിലെ കാറുകളുടെ വില്‍പ്പന നിര്‍ത്തുന്നു. ഇൗ വര്‍ഷം അവസാനത്തോടെ പുതിയ തീരുമാനം നടപ്പിലാക്കാനാണ്​ കമ്പനിയുടെ പദ്ധതി. ഷെവര്‍ലേ ​ബ്രാന്‍ഡിന്​ കീഴിലാണ്​ ജനറല്‍ മോട്ടോഴ്സ്​ ഇന്ത്യയില്‍ കാറുകള്‍ വില്‍ക്കുന്നത്​. ലോകത്തില്‍ അതിവേഗം വളരുന്ന കാര്‍ വിപണിയായ ഇന്ത്യയില്‍ ഒരു ശതമാനം മാത്രമാണ്​ ജനറല്‍ മോട്ടോഴ്സിന്റെ ​ പങ്കാളിത്തം. മോശം പ്രകടനം തുടരുന്ന സാഹചര്യത്തില്‍ ഇനിയും ഇന്ത്യയിലെ വില്‍പ്പന തുട​രേണ്ടതില്ലെന്ന നിലപാടിലാണ്​ ജി.എം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.