പാനൂര്‍: പാനൂര്‍ നഗരസഭ ശുചീകരിക്കാന്‍ നാല്‍പ്പത് കൗണ്‍സിലര്‍മാരും രംഗത്ത്. ഹരിതകേരളം പദ്ധതിയുടെ ഭാഗമായി ഇന്ന് കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ ബോധവല്‍ക്കരണ റാലി നടത്തും. പാനൂര്‍, പെരിങ്ങത്തൂര്‍, പൂക്കോം, കരിയാട് എന്നിവിടങ്ങളിലാണ് ബോധവല്‍ക്കരണം നടത്തുക. രാവിലെ 10ന് ബസ്റ്റാന്‍ഡ് പരിസരത്ത് പരിപാടിക്ക് തുടക്കമാവും. മഴയെത്തും മുന്‍പെ പരിപാടിയുടെ ഭാഗമായി നഗരസഭ പരിധിയിലെ മുഴുവന്‍ വീടുകളിലെയും, ടൗണുകളിലെയും മാലിന്യങ്ങള്‍ നീക്കം ചെയ്യും. ടൗണിലെ ഓടകള്‍ വ്യാപാരികളുടെ സഹകരണത്തോടെ വരുംദിവസങ്ങളില്‍ ശുചീകരിക്കുമെന്നും ചെയര്‍പേഴ്സണ്‍ കെവി.റംല പത്രസമ്മേളനത്തില്‍ പറഞ്ഞു. എം.കെ.പത്മനാഭന്, സി.മനോജ്, ഇ.എ.നാസര്‍,വി.ഹാരിസ്,കെ.നിസാര്‍,കെകെ.സുധീര്‍കുമാര്‍,കെ.ടി.കെ.റിയാസ് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: