തളിപ്പറമ്പ്: എഞ്ചിനിയര്‍ ചമഞ്ഞ് മോഷണം നടത്തുകയായിരുന്ന യുവാവിനെ തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തു. കുറുമാത്തൂര്‍ റഹ്മത്ത് മന്‍സിലിലെ റുവൈസ് (21)നെയാണ് അറസ്റ്റ് ചെയ്തത്. കെട്ടിട നിര്‍മ്മാണങ്ങളും മറ്റും നടക്കുന്നതിനിടയില്‍ മുനിസിപ്പല്‍/പഞ്ചായത്ത് എഞ്ചിനിയര്‍ ആണെന്ന് തെറ്റിദ്ധരിപ്പിച്ച് അന്യസംസ്ഥാന തൊഴിലാളികളെ ഭീഷണപ്പെടുത്തി മൊബൈല്‍ ഫോണും പേഴ്സും തട്ടിയെടുക്കലാണ് ഇയാളുടെ തൊഴില്‍. ഇതിന് വിവിധ പോലീസ് സ്റ്റേഷനുകളില്‍ കേസുമുണ്ട്. കഴിഞ്ഞ ദിവസം കുറുമാത്തൂരില്‍ നിന്നും നാട്ടുകാരാണ് ഇയാളെ പിടിച്ച് പോലീസിലേല്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: