കുല്‍ഭൂഷണിന്‍റെ കേസില്‍ അന്താരാഷ്ട്ര കോടതി പരിഗണിച്ചത് നാലു കാര്യങ്ങള്‍

Thursday 18 May 2017 6:56 pm IST

ഹേഗ്: കുല്‍ഭൂഷണ്‍ ജാദവിന്റെ കേസില്‍ ഹേഗിലെ അന്താരാഷ്ട്ര നീതിന്യായക്കോടതി പ്രധാനമായും പരിഗണിച്ചത് നാലു കാര്യങ്ങള്‍. 1) വിഷയം കോടതിയുടെ പരിഗണനയില്‍ വരുന്നതോ ജാദവ് വിഷയം തങ്ങളുടെ പരിധിയില്‍ വരുന്നതാണെന്ന് വ്യക്തമാക്കിയ കോടതി അത് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള തര്‍ക്കമാണെന്നും പാക്കിസ്ഥാന്‍ വിയന്ന കരാര്‍ പാലിക്കേണ്ടതാണെന്നും വിധിച്ചു. 2) നയതന്ത്ര തലത്തില്‍ ജാദവുമായി ബന്ധപ്പെടാന്‍ (കോണ്‍സുലാര്‍ ബന്ധം) പാക്കസ്ഥാന്‍ അനുവദിച്ചില്ലെന്ന ഇന്ത്യയുടെ വാദം കോടതി അംഗീകരിച്ചു. ഇത് തടഞ്ഞ പാക്ക് നടപടി വിയന്ന കരാറിന്റെ ലംഘനമാണെന്നും കോടതി പറഞ്ഞു. കരാറിന്റെ ഭാഗമായവര്‍ക്ക് മറ്റൊരു രാജ്യത്തെ പൗരന്മാര്‍ക്ക് നയതന്ത്ര ബന്ധത്തിന് സൗകര്യം ഒരുക്കി നല്‍കണ്ടേതാണ്. പൗരന്മാരുടെ അവകാശങ്ങള്‍ പരസ്പരം മാനിക്കണം. 3) 2008ല്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുണ്ടാക്കിയ ഒരു കരാര്‍ പ്രകാരം ഇത്തരം വിഷയത്തില്‍ അന്താരാഷ്ട്ര കോടതിക്ക് ഇടപെടാനാവില്ലെന്നും പാക്കിസ്ഥാന്‍ വാദിച്ചു. അതും കോടതി തള്ളി. 4) വാദത്തിനിടെ ജാദവിനെ വധിക്കാന്‍ ഇടയുണ്ടെന്ന ഇന്ത്യയുടെ ആശങ്കയും കോടതി പരിഗണിച്ചു. യാദവിന്റെ അവകാശങ്ങളോട് മുഖംതിരിക്കാന്‍ സാധ്യതയുണ്ട്. കോടതി പറഞ്ഞു. ഒരു വര്‍ഷത്തിലേറെ നീണ്ട പോരാട്ടം  2016 മാര്‍ച്ച് 3 ഇന്ത്യന്‍ നാവിക സേനയില്‍ നിന്ന് വിരമിച്ച ശേഷം ഇറാനില്‍ ബിസിനസ് ചെയ്തിരുന്ന കുല്‍ഭൂഷണ്‍ ജാദവിനെ ഇന്ത്യന്‍ ചാരനെന്ന് പറഞ്ഞ് 2016 മാര്‍ച്ച് മൂന്നിനാണ് പാക്കിസ്ഥാന്‍ പിടികൂടിയത്. ഇറാന്‍ പാക്ക് അതിര്‍ത്തിയില്‍ നിന്നാണ് ചാരപ്രവര്‍ത്തനവും ഭീകരപ്രവര്‍ത്തനവും ആരോപിച്ച് അറസ്റ്റു ചെയ്തത്. 2016 മാര്‍ച്ച് 24 സര്‍വാനില്‍ നിന്നാണ് പിടിച്ചതെന്നും റോ ചാരനാണെന്നും പക്ക് സൈന്യത്തിന്റെ ആരോപണം. 2016 മാര്‍ച്ച് 26 ഇന്ത്യന്‍ ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി പാക്കിസ്ഥാന്‍ പ്രതിഷേധം അറിയിച്ചു. കുല്‍ഭൂഷണ്‍ ബലൂചിസ്ഥാനില്‍ ഇടപെടുകയാണെന്നും പാക്കിസ്ഥാന്‍ ആരോപിച്ചു. കുല്‍ഭൂഷണ് ഇന്ത്യന്‍ സര്‍ക്കാരുമായി ഒരു ബന്ധവുമില്ലെന്നും 2002ല്‍ നാവിക സേനയില്‍ നിന്ന് വിരമിച്ചയാളാണെന്നും ഇന്ത്യ മറുപടി നല്‍കി. ഇന്ത്യയ്ക്ക് നയതന്ത്ര തലത്തില്‍ ജാദവിനെ ബന്ധപ്പെടാനും അനുമതി നിഷേധിച്ചു. മാര്‍ച്ച് 29 കുല്‍ഭൂഷണ്‍ കുറ്റം സമ്മതിച്ചെന്നു പറഞ്ഞ് വീഡിയോ പുറത്തുവിട്ടു. താന്‍ നാവികസേനാ ഉദ്യോഗസ്ഥനാണെന്നും റോയുടെ ചാരനാണെന്നും കുല്‍ഭൂഷണ്‍ പറയുന്നതാണ് വീഡിയോയില്‍. വീഡിയോയില്‍ സംശയമുണ്ടെന്ന് വ്യക്തമാക്കിയ ഇന്ത്യ ജാദവിനെ മര്‍ദ്ദിച്ച് ഇങ്ങനെ സമ്മതിപ്പിച്ചതാണെന്നും ആരോപിച്ചു. ഏപ്രില്‍ ഭീകരപ്രവര്‍ത്തനം, അട്ടിമറി എന്നിവ ആരോപിച്ച് ബലൂച് പ്രാദേശിക ഭരണകൂടം ജാദവിനെതിരെ കേസ് എടുത്തു. ഡിസംബര്‍ 7 2016 ജാദവിനെതിരെ മതിയായ തെളിവില്ലെന്ന് പാക്ക് വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസ് സമ്മതിച്ചു. ഡിസംബര്‍ 31 ജാദവുമായി ബന്ധപ്പെട്ട രേഖകള്‍ യുഎന്‍ സെക്രട്ടറി ജനറല്‍ അന്‍േറാണിയോ ഗട്ടറസിന് നല്‍കുമെന്ന് പാക്കിസ്ഥാന്‍ മാര്‍ച്ച് 3 2017 സര്‍താജ് അസീസ് മലക്കംമറിഞ്ഞു, തെളിവുണ്ടെന്ന് പ്രസ്താവന. ജാദവിനെ ഇന്ത്യയ്ക്ക് വിട്ടുനല്‍കില്ലെന്ന് പാക്ക് പ്രധാനമന്ത്രി നവാസ് ഷെരീഫ് സെനറ്റില്‍ ഏപ്രില്‍ 10 2017 ജാദവിനെ തൂക്കിക്കൊല്ലുമെന്ന് പാക്ക് സൈനിക കോടതി. ഇന്ത്യ തീരുമാനത്തെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. പാക്ക് ഹൈക്കമ്മീഷണര്‍ക്ക് പ്രതിഷേധക്കുറിപ്പും നല്‍കി. മാര്‍ച്ച് 10 ഇന്ത്യ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍. വധശിക്ഷ തത്ക്കാലം നടത്തരുതെന്ന് നിര്‍ദ്ദേശം മെയ് 15ന് കേസില്‍ വാദം കേള്‍ക്കുമെന്നും കോടതി വ്യക്തമാക്കി. മെയ് 15 ഐസിജെ വാദം കേട്ടു തുടങ്ങി. ജാദവിന്റെ കുറ്റസമ്മത വീഡിയോ കോടതി കാണണമെന്ന പാക്ക് ആവശ്യം ജഡ്ജിമാര്‍ തള്ളി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.