ഹിന്ദു അവകാശ സംരക്ഷണ യാത്രയ്ക്ക് സ്വീകരണം

Thursday 18 May 2017 7:52 pm IST

ചേര്‍ത്തല: ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ. പി. ശശികല നയിക്കുന്ന ഹിന്ദു അവകാശ സംരക്ഷണ യാത്രയ്ക്ക് 25 ന് ചേര്‍ത്തലയില്‍ സ്വീകരണം നല്‍കും. ഇതോടനുബന്ധിച്ച് ഹിന്ദു അവകാശ സംരക്ഷണ സമ്മേളനവും നടക്കും. ഭൂരഹിതര്‍ക്ക് ഭൂമി നല്‍കുക, പട്ടിക ജാതി സമൂഹത്തിന് സാമൂഹ്യനീതിയും, സ്ത്രീസുരക്ഷയും ഉറപ്പാക്കുക, ജില്ലയില്‍ ഹിന്ദു സമാജം നേരിടുന്ന മതപരിവര്‍ത്തനം, ക്ഷേത്രഭൂമി കൈയേറ്റം തടയുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് യാത്ര സംഘടിപ്പിച്ചിട്ടുള്ളത്. രാവിലെ പത്തിന് ദേവീക്ഷേത്രത്തിന് സമീപം ചേരുന്ന സമ്മേളനം ചേരമര്‍ സര്‍വീസ് സൊസൈറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി മാങ്കാംകുഴി രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. മുരളീധരന്‍ നായര്‍ അദ്ധ്യക്ഷനാകും. കെ. പി. ശശികല ടീച്ചര്‍ മുഖ്യപ്രഭാഷണം നടത്തും. അഡ്വ. വി. പത്മനാഭന്‍, അഡ്വ. വി. എസ്. രാജന്‍, മഞ്ഞപ്പാറ സുരേഷ്, കെ. പ്രഭാകരന്‍ എന്നിവര്‍ പ്രസംഗിക്കും. വിവിധ സമുദായ സംഘടനകളുടെ പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.