മൂന്നാര്‍ (ഇടുക്കി): സര്‍ക്കാര്‍ഭൂമി സംരക്ഷിക്കുന്നതിന് സംസ്ഥാനത്ത് ബിഡിജെഎസിന്റെ നേതൃത്വത്തില്‍ സമരമുഖം തുറക്കുകയാണെന്ന് ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി. കൈയേറ്റങ്ങള്‍ക്കെതിരെ മൂന്നാറില്‍ ബിഡിജെഎസ് സംഘടിപ്പിച്ച മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പിണറായി സര്‍ക്കാര്‍ മൂന്നാറിലെ ഭൂമി സംരക്ഷിക്കാന്‍ തയ്യറാകാത്ത സാഹചര്യത്തിലാണ് ബിഡിജെഎസ് സമരരംഗത്തെത്തിയത്. ജില്ലാതലത്തില്‍ സര്‍ക്കാര്‍ഭൂമി സംരക്ഷിക്കുന്നതിനായി സമരങ്ങള്‍ സംഘടിപ്പിക്കും. ലക്ഷക്കണക്കിനേക്കര്‍ സര്‍ക്കാര്‍ ഭൂമികള്‍ സ്വകാര്യകമ്പനികളുടെ കൈകളിലാണ്. ഇത്തരം ഭൂമികള്‍ പിടിച്ചെടുത്ത് തൊഴിലാളികള്‍ക്ക് പതിച്ചുനല്കാന് സര്‍ക്കാര്‍ തയ്യറാകുന്നില്ലെന്നും തുഷാര്‍ പറഞ്ഞു.
ഭൂസമരങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനമാണ് മൂന്നാറില്‍ നടന്നത്. എന്‍ഡിഎയുമായി യാതൊരുവിധ അഭിപ്രായവ്യത്യാസങ്ങളും ഇല്ല. ഭൂമി സമരങ്ങള്‍ സംഘടിപ്പിക്കുന്നത് എന്‍ഡിഎയുമായി ചേര്‍ന്നായിരിക്കും. സെക്രട്ടറിയേറ്റിലേക്ക് നടത്തുന്ന മാര്‍ച്ചിന് എന്‍ഡിഎ നേതാക്കള്‍ നേതൃത്വം നല്‍കുമെന്നും തുഷാര്‍ വ്യക്തമാക്കി.
പഴയമൂന്നാറില്‍ നിന്നു പ്രകടനവുമായാണ് പ്രവര്‍ത്തകര്‍ പോസ്റ്റോഫീസ് കവലയിലെത്തിയത്. ബിഡിജെഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ റ്റി. വി. ബാബു, സുഭാഷ് വാസു, സംസ്ഥാന സെക്രട്ടറി അഡ്വ. സിനില്‍ മുണ്ടപ്പള്ളി, വൈസ് പ്രസിഡന്റ് തഴവ സഹദേവന്, ട്രഷറര്‍ എ.ജി തങ്കപ്പന്, ഇടുക്കി ജില്ലാ പ്രസിഡന്റ് അഡ്വ. എസ് പ്രവീണ്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: