പ്രധാനമന്ത്രിയെ സമീപിക്കും

Thursday 18 May 2017 9:25 pm IST

മാനന്തവാടി: ദമ്പതികള്‍ക്ക് ഊരുവിലക്കേര്‍പ്പെടുത്തിയ സംഭവത്തില്‍ സുകന്യ പ്രധാനമന്ത്രിയുടെ മൊബൈല്‍ ആപ്പ് വഴിയായിരുന്നു പരാതി സമര്‍പ്പിച്ചിരുന്നത്. പരാതി നല്‍കി മാസങ്ങള്‍ക്കുള്ളില്‍ തുടര്‍ നടപടികള്‍ക്കായി മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് കൈമാറുകയും ചെയ്തിരുന്നു. മുഖ്യമന്ത്രിയുടെ ഗിവന്‍ സെല്ലില്‍ ലഭിച്ച പരാതി സാമൂഹ്യനീതി വകുപ്പിന് 30 ദിവസങ്ങള്‍ക്കുള്ളില്‍ നടപടിയെടുക്കുന്നതിനായി ആവശ്യപ്പെട്ടുകൊണ്ട് അയച്ചുകൊടുത്തെങ്കിലും ദിവസങ്ങളും മാസങ്ങളും പിന്നിട്ടിട്ടും നടപടിയൊന്നുമുണ്ടായില്ല. തുടര്‍ന്ന സാഹചര്യത്തിലാണ് സുകന്യയും കുടുംബവും വീണ്ടും പ്രധാനമന്ത്രിയെ നേരിട്ട് കണ്ട് പരാതി പറയാനൊരുങ്ങുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.