തുറവൂര്‍: കാശി മഠാധിപതി സംയമീന്ദ്ര തീര്‍ത്ഥ സ്വാമികള്‍ക്ക് ഉജ്വല വരവേല്‍പ്പ്. തിരുമല ലക്ഷ്മീ നൃസിംഹ ക്ഷേത്രത്തില്‍ സഹസ്രശംഖാഭിഷേകം ഇന്ന്. ഇന്നലെ രാത്രിയോടെ ക്ഷേത്രത്തിലെത്തിയ സ്വാമിയെ ദേവസ്വം പ്രസിഡന്റ് ജെ. രാധാകൃഷ്ണ നായ്ക് മാലയിട്ടു സ്വീകരിച്ചു. തുടര്‍ന്ന് തന്ത്രി ബാലകൃഷ്ണ ഭട്ട്, ആചാര്യന് അനില്‍കുമാര്‍ ഭട്ട് എന്നിവര്‍ ചേര്‍ന്ന് പൂര്‍ണകുംഭം നല്കി. ഇന്ന് രാവിലെ 3.30 ന് ഉദയഭേരി, 4.30 ന് നിര്‍മാല്യ ദര്‍ശനം, അഞ്ചിന് ഗംഗാ പൂജനം, 6.30ന് ഉഷപൂജ, ആരതി, 7.30 ന് പഞ്ചരത്ന കീര്‍ത്തന ആലാപനം, എട്ടിന് പഞ്ചാമൃത അഭിഷേകം, ഒന്‍പത് മുതല്‍ 12 വരെ സഹസ്ര ശംഖാഭിഷേകം, തുടര്‍ന്ന് മഹാശംഖാഭിഷേകം ഉച്ചക്ക് ഒന്നിന് അഭംഗ വാണി. 4ന് സംഗീത സദസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: