തൃശൂര്‍: ഫേസ്ബുക്ക് വഴി പരിചയപ്പെട്ട വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതി അറസ്റ്റില്‍. എറണാകുളംചെറായി തൊണ്ടിപ്പറമ്പില്‍ കൃഷ്ണരാജ് (29) ആണ് അറസ്റ്റിലായത്.
വിവാഹിതനും ആറുവയസ്സുള്ള കുട്ടിയുടെ പിതാവുമായ പ്രതി ഫേസ്ബുക്ക് വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ വിവാഹവാഗ്ദാനം നല്കി ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് പരാതി. വിദേശത്ത് ഇലക്ട്രീഷ്യനായ പ്രതി 2016 ഡിസംബറില്‍ വിദേശത്ത് ജോലി ശരിയാക്കിത്തരാമെന്നും വിവാഹം കഴിക്കാമെന്നും വാഗ്ദാനം നല്കി വയനാട്ടില്‍ കൊണ്ടുപോയി വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കുകയായിരുന്നു.
പീഡനദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയ ശേഷം നഗ്നചിത്രങ്ങള്‍ ഇന്റര്‍ നെറ്റില്‍ പ്രദര്‍ശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി എറണാകുളത്തെ വാടകവീട്ടിലും ഹോട്ടലിലും കൊണ്ടുപോയി പീഡിപ്പിച്ചെന്നും പരാതിയില്‍ പറയുന്നു.
വിദ്യാര്‍ത്ഥിയെ കാണാതായതായി രക്ഷിതാക്കളുടെ പരാതിയെത്തുടര്‍ന്ന് നെടുപുഴ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പീഡനകഥ പുറത്തുവന്നത്. തൃശൂര്‍ വെസ്റ്റ് സിഐ വി.കെ.രാജു, നെടുപുഴ എസ്ഐ സതീഷ്കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പറവൂരില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: