ആലപ്പുഴ: ചെട്ടികുളങ്ങര പൈതൃക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ചെട്ടികുളങ്ങര പൈതൃകമേള 20 മുതല്‍ 23 വരെ പനച്ചമൂട് ഉലുവത്ത് ഗവ. സ്കൂളില്‍ നടക്കും. 20ന് രാവിലെ 10ന് പൈതൃകമേള പ്രതിഭാഹരി എംഎല്‍എ ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയര്മാന് എ. മഹേന്ദ്രന് അദ്ധ്യക്ഷത വഹിക്കും. തുടര്‍ന്ന് വിവിധ വിഷയങ്ങളില്‍ സെമിനാറുകള്‍ നടക്കും.
വൈകിട്ട് 4.30ന് പൈതൃകോത്സവം കെ.സി. വേണുഗോപാല്‍ എംപി ഉദ്ഘാടനം ചെയ്യും. ആര്. രാജേഷ് എംഎല്‍എ അദ്ധ്യക്ഷനാകും. 21ന് തോല്‍പ്പാവക്കൂത്ത്, ചവിട്ടുനാടകം എന്നിവനടക്കും. 22ന് രാത്രി 7ന് യക്ഷഗാന ബൊമ്മയാട്ടം.
23ന് രാത്രി 7ന് കേരളോത്സവം നാടന്‍പാട്ട് കലാമേള. സാമൂഹ്യ സാംസ്കാരിക മേഖലകളുമായിബന്ധപ്പെട്ട് സമസ്ത തലങ്ങളെയും ബന്ധിപ്പിച്ചാണ് മേള സംഘടിപ്പിച്ചിട്ടുള്ളതെന്ന് ഭാരവാഹികളായ ജേക്കബ് ഉമ്മന്‍, രാജേഷ് ഉണ്ണിച്ചേത്ത്, രാജന് ചെങ്കളില്‍, ഗോപന് ഗോകുലം, പ്രൊഫ. മധുസൂദനന്, അനില്‍ വാത്തിക്കുളം എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: