ഭൂമി കയ്യേറ്റം തടയാത്തവര്‍ ക്ഷേത്ര കയ്യേറ്റത്തിനൊരുങ്ങുന്നു : ശശികല ടീച്ചര്‍

Thursday 18 May 2017 9:40 pm IST

ബത്തേരി : ഇടുക്കിയിലെ പാപ്പാത്തിച്ചോലയിലടക്കം സംസ്ഥാനവന മേഖലയില്‍ പലയിടങ്ങളിലും കുരിശ്ശ് മറയാക്കി റവന്യൂ-വന ഭൂമികള്‍ വന്‍തോതില്‍ കയ്യേറുന്നത് തടയാന്‍ കഴിയാത്തവര്‍ ഹൈന്ദവ ആരാധനാലയങ്ങള്‍ പിടിച്ചെടുക്കാന്‍ ശ്രമിച്ചാല്‍ സ്വന്തം ജീവന്‍ നല്‍കിയായാലും ആശ്രമത്തെ ചെറുക്കുമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി.ശശികലടീച്ചര്‍. ഹിന്ദു സംരക്ഷണയാത്രയ്ക്ക് ബത്തേരിയില്‍ നല്‍കിയ സ്വീകരണത്തില്‍ പ്രസം ഗിക്കുകയായിരുന്നു അവര്‍. വയനാടന്‍ പൗരാണികതയുടെ പ്രതീകമായ ബത്തേരി മഹാഗണപതി ക്ഷേത്രം ഏറ്റെടുക്കാന്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് നടത്തുന്നശ്രമങ്ങളെ പരാമര്‍ശിച്ച് സംസാരി ക്കുകയായിരുന്നു ടീച്ചര്‍. വര്‍ത്തമാനകാല കേരളീയ പൊതുസമൂഹത്തില്‍ കുരിശ്ശ് എന്നത് ക്രൈസ്തവ മതചിഹ്നത്തിനപ്പുറം അനധികൃത കയ്യേറ്റങ്ങളുടെ പ്രതീകമായി മാറികഴിഞ്ഞെന്നും അവര്‍ ചൂണ്ടിക്കാട്ടി. ഭൂപരിഷ്‌ക്കരണ നിയമങ്ങളുടെ പേരില്‍ സംസ്ഥാനത്തെ ദേവസ്വങ്ങളുടെ ആയിരക്കണക്കിന് ഹെക്ടര്‍ ഭൂമി പിടിച്ചെടുക്കാന്‍ ആവേശം കാണിച്ച വിപ്ലകാരികള്‍ ഇന്ന് കുരിശ്ശുപയോഗിച്ച് ആയിരക്കണക്കിന് ഹെക്ടര്‍ സര്‍ക്കാര്‍ ഭൂമി കയ്യേറുന്നത് കണ്ടിട്ടും അത് ഒഴിപ്പിക്കാന്‍ തയ്യാറാകുന്നില്ല. വനത്തില്‍ നിന്നും വനവാസികള്‍ വിറക് ശേഖരിച്ചാല്‍ കേസ്സ് എടുക്കുന്ന വനപാലകര്‍ വനമേഖലയില്‍ പെരുകിവരുന്ന കുരിശ്ശുകൃഷി കണ്ടില്ലെന്ന് നടിക്കുകയാണ്. പോയകാലത്ത് വനവാസികളടക്കമുളള ജനസമൂഹങ്ങളെ പരിഷ്‌ക്കാരമുളളവരാക്കാന്‍ ആവേശത്തോടെ കടന്നുവന്ന ക്രൈസ്തവ മിഷിനറിമാര്‍ വനവാസികളുടെ മണ്ണും പെണ്ണുമെല്ലാം കയ്യടക്കി അവരുടെ നൂറ് കണക്കിന് ഏക്കര്‍ ഭൂമികളും സ്വന്തമാക്കി. വനവാസികളെ വീണ്ടും വഴിയാധാരമാക്കുന്ന കാഴ്ചകളാണ് എങ്ങും കാണാന്‍ കഴിയുന്നത്. മതേതരത്വത്തിന്റെ പേരിലും ആദിവാസി ക്ഷേമത്തിന്റെ പേരിലുമെല്ലാം ഇവിടെ നടക്കുന്ന പല തോന്ന്യാസങ്ങളും ചോദ്യം ചെയ്യാന്‍ പുതു തലമുറ തയ്യാറാകും. അധിനിവേശത്തിന്റെ അടയാളങ്ങളായ സ്ഥലനാമങ്ങളും മുദ്രകളും വലിച്ചെറിഞ്ഞ് നാടിന്റെ തനിമ വീണ്ടെടുക്കാന്‍ സമയമായെന്നും അവര്‍ പറഞ്ഞു. ഹിന്ദു ഐക്യവേദി ജില്ലാപ്രസിഡണ്ട് ടി.ഡി.ജഗനാഥകുമാര്‍ അദ്ധ്യക്ഷനായി. എസ്.എന്‍.ഡി.പിയോഗം ഡയറക്ര്‍ ബോര്‍ഡ് അംഗം കെ.കെ.രാജപ്പന്‍ യോഗം ഉദ്ഘാടനം ചെയ്തു. ഹിന്ദു ഐക്യവേദി സംസ്ഥാന സമിതി അംഗം എസ്.വിനോദ്, ടി.എന്‍.സജിത്, ലിലില്‍ കുമാര്‍ പണിയസമുദായ പ്രതി നിധി നൂഞ്ചന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.