ഏറ്റുമാനൂര്‍: കോട്ടയം റോഡില്‍ മാതാ ഹോസ്പിറ്റലിനു സമീപം ബൈക്ക് ടാങ്കര്‍ലോറിയിലിടിച്ച് തെള്ളകം തുരുത്തേല്‍ ജെറി(22)നെ ഗുരുതരാവസ്ഥയില്‍ മാതാ’ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. ഭാരത് പെട്രൊളിയം കമ്പനിയുടെ പെട്രോളുമായികോട്ടയം ഭാഗത്തേക്കു വന്ന ടാങ്കര്‍ ലോറിയാണ് അപകടത്തില്‍ പെട്ടത്.
ആശുപത്രിയില്‍ കിടക്കുന്ന മുത്തച്ഛനെനെ കാണുന്നതിനു എത്തിയതായിരുന്നു ജറിന്. മുക്കാല്‍ മണിക്കൂറോളം ടാങ്കര്‍ ലോറിക്കടിയില്‍ പരുക്കേറ്റുകിടന്ന ജറിനെ മാതാ ഹോസ്പിറ്റലിലെ ഡോക്ടറുടെ നേതൃത്വത്തില്‍ ട്രിപ്പിടുകയും പ്രാഥമിക ചികിത്സ നല്‍കുകയും ചെയ്തു.
എതിര്‍വശത്തു നിന്നു ആശുപത്രിയിലേക്ക് കയറിയബൈക്കുമായി കൂട്ടിയിടിച്ച് ടാങ്കര്‍ ലോറി സൈഡിലെ ഓടയിലേക്കിറങ്ങിയാണ് നിന്നത്. ലോറിയുടെ മുന്‍വശത്തെ രണ്ടു ടയറുകള്‍ക്കിടയില്‍ പെട്ട ബൈക്ക് തകര്‍ന്നു. ക്രെയിനിന്റെ സഹായത്തോടെ ലോറിയുടെ മുന്‍വശം പൊക്കിയാണ് മുക്കാല്‍ മണിക്കൂറോളം ലോറിക്കടിയില്‍പ്പെട്ട ബൈക്കുയാത്രികനെ പുറത്തെടുത്ത് ആശുപത്രിയിലാക്കിയത്.
പെട്രോള്‍ ചോര്‍ച്ച ചെറിയ രീതിയില്‍ ഉണ്ടായതിനെ തുടര്‍ന്ന് കോട്ടയത്തുനിന്നുള്ള ഫയര്‍ ഫോഴ്സിന്റെയും പോലീസിന്റെയും നേതൃത്വത്തില്‍ റോഡ് ക്ലിയര്‍ ചെയ്ത് ടാങ്കര്‍ ലോറി ക്രെയിന്റെ സഹായത്തോടെ ഏറ്റുമാനൂരിലുള്ള ഭാരത് പെട്രോളിയം പമ്പില്‍ എത്തിച്ചു അപകടം ഒഴിവാക്കി .
പ്രതികരിക്കാൻ ഇവിടെ എഴുതുക: