കോട്ടയം: കെഎസ്ആര്‍ടിസിയിലെ അശാസ്ത്രീയമായ ഡ്യൂട്ടി ക്രമീകരണത്തിനെതിരെ സമരം ചെയ്തതില്‍ ഒരു വിഭാഗം ജീവനക്കാരെ സസ്പെന്‍ഡ് ചെയ്ത് പീഡിപ്പിക്കുന്ന മാനേജ്മെന്റ് നടപടിയില്‍ മാറ്റം വരുത്തണമെന്ന് ബിഎംഎസ് ജില്ലാ ഉപാദ്ധ്യക്ഷന്‍ സന്തോഷ് പോള്‍ ആവശ്യപ്പെട്ടു. കെഎസ്ടി എംപ്ലോയീസ് സംഘ് സംഘടിപ്പിക്കുന്ന അനിശ്ചിതകാല പ്രക്ഷോഭങ്ങളുടെ ജില്ലാതല ധര്‍ണ്ണാസമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡ്യൂട്ടി ക്രമീകരണത്തിലെ അപാകത മൂലം ജീവനക്കാര്‍ക്കും കോര്‍പ്പറേഷനും കനത്ത നഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജില്ലാസെക്രട്ടറി പ്രദീപ് കുമാര്‍, വിഷ്ണു. എസ്, ഇ.ടി.ഓമനക്കുട്ടന് എം.എ.രാജേഷ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: