എംപ്‌ളോയ്‌മെന്റില്‍ ഓണ്‍ലൈന്‍ സംവിധാനം

Thursday 18 May 2017 10:05 pm IST

പാലാ: എംപ്‌ളോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ ഓണ്‍ലൈന്‍ സംവിധാനം നിലവില്‍ വന്നു. സര്‍ട്ടിഫിക്കറ്റ് രജിസ്‌ട്രേഷന്‍, പുതുക്കല്‍, സര്‍ട്ടിഫിക്കറ്റ് കൂട്ടിച്ചേര്‍ക്കല്‍ എന്നിവയ്ക്ക് ഓണ്‍ലൈന്‍ സംവിധാനം പ്രയോജനപ്പെടുത്താം. മീനച്ചില്‍ താലൂക്കിലെ ഉദ്യോഗാര്‍ഥികള്‍ക്ക് ഓണ്‍ലൈനില്‍ പാലാ എംപ്‌ളോയ്‌മെന്റ് എക്‌സ്‌ചേഞ്ച് സെലക്ട് ചെയ്ത് പേരു രജിസ്റ്റര്‍ ചെയ്യാം. പേരു റജിസ്റ്റര്‍ ചെയ്ത ശേഷം പ്രിന്റൗട്ട് എടുത്ത് 60 ദിവസത്തിനുള്ളില്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഓഫീസില്‍ പരിശോധനയ്ക്ക് ഹാജരാകണം. ഓണ്‍ ലൈനില്‍ രജിസ്റ്റര്‍ ചെയ്യുന്ന ദിവസം മുതലുള്ള സീനിയോറിറ്റി എംപ്‌ളോയ്‌മെന്റ് രജിസ്‌ട്രേഷനുണ്ടായിരിക്കും. പാലാ എംപ്‌ളോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേരു രജിസ്റ്റര്‍ ചെയ്യാനും പുതുക്കാനുമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താം.