സാമൂഹ്യവിരുദ്ധ ശല്യം

Thursday 18 May 2017 10:06 pm IST

കാഞ്ഞിരപ്പള്ളി: സാമൂഹ്യവിരുദ്ധരുടെ ശല്യം കാരണം സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ നിന്നു കോക്കാപ്പള്ളി റോഡിലേക്കുള്ള ഇടവഴിയിലൂടെ നടക്കാന്‍ കഴിയുന്നില്ലെന്ന് പരാതി. ദിവസേന നൂറുകണക്കിനാളുകള്‍ ബസ് സ്റ്റാന്‍ഡില്‍ നിന്ന് സ്‌കൂളുകള്‍, കോളജ്, ആരാധനാലയം എന്നിവിടങ്ങളിലേക്ക് പോകുന്ന ഇടവഴിയാണ് സാമൂഹ്യ വിരുദ്ധര്‍ സ്വന്തമാക്കിയത്. ഇവിടെയുണ്ടായിരുന്ന ബീവറേജസ് മാറ്റിയതോടെ കഞ്ചാവ് വില്‍പ്പനക്കാര്‍ സ്ഥലം കൈയേറുകയായിരുന്നു. മലമൂത്രവിസര്‍ജനം നടത്തുന്നതിനാല്‍ അസഹ്യമായ ദുര്‍ഗന്ധവുമുണ്ട്. സ്ഥലത്തേക്ക് പോലീസിന്റെ ശ്രദ്ധ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.