കണ്ണൂര്‍: അവധികഴിഞ്ഞ് ജോലിസ്ഥലത്തേക്ക് പോയ സൈനികനെ കാണാതായതായി പരാതി. എടച്ചൊവ്വയിലെ എം.ശ്രീരാഗ് (25)നെയാണ് കഴിഞ്ഞ മാസം 29 മുതല്‍ കാണാതായതായി മാതാവ് ലീന ടൗണ്‍ പോലീസില്‍ പരാതി നല്‍കിയത്. പട്ടാളത്തില്‍ സിഗ്നല്‍ കോര്‍ വിഭാഗത്തില്‍ ജോലിയുള്ള ശ്രീരാഗിന് പശ്ചിമ ബംഗാളില്‍ നിന്നും പൂനെയിലേക്ക് സ്ഥലംമാറ്റം ലഭിച്ചിരുന്നു. തുടര്‍ന്ന് നാട്ടിലെത്തിയ ശ്രീരാഗ് അവധികഴിഞ്ഞ് 29ന് പൂനെയിലേക്ക് പുറപ്പെട്ടിരുന്നുവെങ്കിലും ഇതുവരെയായി പൂനയിലെത്തിയതായി വിവിരം ലഭിക്കുകയോ ഫോണിലോ മറ്റ് രീതിയിലോ വീട്ടുകാരെ ബന്ധപ്പെടുകയോ ചെയ്തിട്ടില്ലെന്ന് മാതാവ് നല്കിയ പരാതിയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: