കേന്ദ്ര മന്ത്രി രാജീവ് പ്രതാപ് റൂഡി ഓര്‍ഫനേജ് ഐടിഐ സന്ദര്‍ശിച്ചു

Thursday 18 May 2017 10:41 pm IST

കാഞ്ഞങ്ങാട്: കേന്ദ്ര നൈപുണ്യ വികസന സംരംഭകത്വ മന്ത്രിയും ബിജെപി വക്താവുമായ രാജീവ് പ്രതാപ് റൂഡി കാഞ്ഞങ്ങാട് മുസ്ലിം ഓര്‍ഫനേജിന്റെ ഐ ടി ഐ സന്ദര്‍ശിച്ചു. ചൊവ്വാഴ്ച വൈകിട്ട് കാസര്‍കോട്ടെത്തിയ മന്ത്രി ഇന്നലെ രാവിലെ പയ്യന്നൂര്‍ പോകുന്ന വഴിയാണ് ഐ ടി ഐ സന്ദര്‍ശിച്ചത്. പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം കേരളത്തിലെ മികച്ച ഐടി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായിട്ടാണ് മന്ത്രി ഓര്‍ഫനേജ് ഐടിയിലെത്തിയത്. ഐടിയിലെ മുഴുവന്‍ ക്ലാസ് മുറികളും ഓഫീസ് സംവിധാനങ്ങളും നൂതന സാങ്കേതിക വിദ്യകളും മന്ത്രി നോക്കിക്കണ്ടു. സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വളര്‍ച്ചയില്‍ പ്രധാനമന്ത്രിക്ക് പ്രത്യേക താല്‍പ്പര്യമാണുള്ളത്. സാങ്കേതിക വിദ്യാഭ്യാസ മേഖലകളെയാകെ ഒരു ബോര്‍ഡിന്റെ കീഴില്‍ കൊണ്ടുവരും. പരീക്ഷകള്‍ ഓണ്‍ലൈന്‍ വഴിയാക്കുമെന്നും മന്ത്രി പറഞ്ഞു. മധ്യപ്രദേശില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കിയ ഈ സമ്പ്രദായം വിജയകരമായിരുന്നുവെന്നും അദ്ദേഹംപറഞ്ഞു. യതീംഖാനയിലെത്തിയ മന്ത്രിയെ പ്രസിഡണ്ട് സി.കുഞ്ഞബ്ദുല്ലഹാജി, സെക്രട്ടറി ബി എം.മുഹമ്മദ്കുഞ്ഞി, ട്രഷറര്‍ മുബാറക് ഹസൈനാര്‍ ഹാജി, സംയുക്ത ജമാഅത്ത് ജനറല്‍ സെക്രട്ടറി ബശീര്‍ വെള്ളിക്കോത്ത്, വൈസ് പ്രസിഡണ്ട് മുഹമ്മദ്കുഞ്ഞി മാസ്റ്റര്‍, യതീംഖാന വൈസ് പ്രസിഡണ്ടുമാരായ എ.എം. അബൂബക്കര്‍ ഹാജി, ബി.കെ. ഖാസിം, ജോ. സെക്രട്ടറിമാരായ കെ.കെ.അബ്ദുല്ല, എ.പി ഉമ്മര്‍, ഐടിഐ പ്രിന്‍സിപ്പല്‍ ജോബിസ് ജോണ്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. കേന്ദ്രമന്ത്രി രാജീവ് പ്രതാപ് റൂഡിയോടപ്പം മംഗലാപുരം എംപി നളീന്‍കുമാര്‍ കട്ടീല്‍, ബിജെപി സംസ്ഥാന സെല്‍ കോഡിനേറ്റര്‍ രഞ്ജിത്ത്, ബിജെപി കാസര്‍കോട് ജില്ല പ്രസിഡന്റ് അഡ്വ. കെ.ശ്രീകാന്ത്,സംസ്ഥാന വ്യവസായ വകുപ്പ് ഡയറക്ടര്‍ സുനില്‍ ജേക്കബ് എന്നിവരും ഉണ്ടായിരുന്നു. ഐടിഐ സന്ദര്‍ശനത്തിന് ശേഷം മന്ത്രി സിപിഎം ക്രിമിനലുകള്‍ കൊലപ്പെടുത്തിയ ആര്‍എസ്എസ് മണ്ഡല്‍ കാര്യവാഹ് പയ്യന്നൂര്‍ രാമന്തളിയിലെ ചൂരിക്കാടന്‍ ബിജുവിന്റെ വീട് സന്ദര്‍ശിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.