മെക്‌സിക്കോയില്‍ ഏഴു കര്‍ഷകര്‍ വെടിയേറ്റു മരിച്ചു

Friday 19 May 2017 9:31 am IST

മെക്‌സിക്കോ സിറ്റി: പടിഞ്ഞാറന്‍ മെക്‌സിക്കോയില്‍ ഏഴു കര്‍ഷകര്‍ വെടിയേറ്റു മരിച്ചു. വ്യാഴാഴ്ച പടിഞ്ഞാറന്‍ സംസ്ഥാനമായ മിച്ചോകാനിലെ സല്‍വദോര്‍ എസ്‌ക്ലന്റയിലാണ് സംഭവം. അവോകാഡോ പ്ലാന്റേഷനു സമീപം കര്‍ഷകരെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മെക്‌സിക്കോയില്‍ മയക്കുമരുന്നു മാഫിയകള്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍ ഏറ്റവുമധികം നടക്കുന്ന സംസ്ഥാനങ്ങളില്‍ ഒന്നാണ് മിച്ചോകാന്‍.