കേജ്‌രിവാളിന് ഹവാല പണമിടപാടില്‍ പങ്ക്

Friday 19 May 2017 3:50 pm IST

ന്യദല്‍ഹി: ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെതിരെ പുറത്താക്കപ്പെട്ട എഎപി നേതാവ് കപില്‍ മിശ്ര വീണ്ടും രംഗത്ത്. ഹവാല പണമിടപാടുകളില്‍ കേജ്‌രിവാള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും അതിനാലാണ് നോട്ട് നിരോധനത്തെ അദ്ദേഹം എതിര്‍ക്കുന്നതെന്നും കപില്‍ മിശ്ര വിമര്‍ശിച്ചു. എന്തിനാണ് അദ്ദേഹം നോട്ട് നിരോധനത്തിനെ എതിര്‍ത്ത് രാജ്യത്തെമ്പാടും യാത്ര ചെയ്തത്. അതിന് കാരണം കള്ളപ്പണമാണ്. എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സികള്‍ കള്ളപ്പണം മുഴുവന്‍ കണ്ടെടുക്കുമെന്ന ഭയമാണ് അതിന് പിന്നിലെന്നും മിശ്ര വിമര്‍ശിച്ചു. ഹവാല ഇടപാടിലൂടെ എഎപി പണം സമ്പാദിച്ചിട്ടുണ്ട്- മിശ്ര വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. 2014ല്‍ ദല്‍ഹി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ബിസിനസ്സുകാരന്‍ മുകേഷ് കുമാര്‍ രണ്ട് കോടിയാണ് എഎപിക്ക് നല്‍കിയെന്നും മിശ്ര വെളിപ്പെടുത്തുന്നു.