അയ്യപ്പസംഗമവും ഗുരുസ്വാമിമാരെ ആദരിക്കലും

Friday 19 May 2017 6:19 pm IST

മാനന്തവാടി:ശബരിമല അയ്യപ്പ സേവാസമാജത്തിന്റെ ജില്ലാ വാർഷികയോഗത്തോടനുബന്ധിച്ച് മെയ് 21ന് ഞായറാഴ്ച അയ്യപ്പസംഗമവും ഗുരുസ്വാമിമാരെ ആദരിക്കലും നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളത്തിൽ അറിയിച്ചു.തോണിച്ചാൽ ശ്രീമലക്കാരി ശിവക്ഷേത്രപരിസരത്ത് കാലത്ത് ഒമ്പതരയ്ക്ക്  ഗണപതിഹോമത്തോടെ ആരംഭിക്കുന്ന അയ്യപ്പസംഗമംആർഎസ്എസ്ജില്ലാസംഘചാലക്എം.എം.ദാമോദരൻഉദ്ഘാടനംചെയ്യും.സംഘടനയുടെ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് സ്വാമിഅയ്യപ്പദാസ്  വ്രതാനുഷ്ഠാനവും ഗുരുസ്വാമിമാരെ എന്നവിഷയത്തെ ആസ്പദമാക്കി പ്രഭാഷണം നടത്തും. ജില്ലയിലെ മുതിര്‍ന്ന ഗുരുസ്വാമിമാരെ വേദിയിൽ ആദരിക്കും.തുടർന്ന് നടക്കുന്ന സംഘടനാ സമ്മേളനം സംസ്ഥാന ജനറൽസെക്രട്ടറി എം.കെ.അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്യും.ഗിരീഷ്മേപ്പാടി,ടി.രാമചന്ദ്രൻ,പുനത്തിൽകൃഷ്ണൻ,കെ.സി.ബാബുരാജ് എന്നിവർ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.