തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികം വിപുലമായി ആഘോഷിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ ആഘോഷമാമാങ്കങ്ങള്‍ നടത്തി എന്ന് കുറ്റപ്പെടുത്തിയ എല്‍ഡിഎഫാണ് ഭരണത്തിലെത്തിയപ്പോള്‍ സംഗീതനിശയുള്പ്പെടെ സംഘടിപ്പിച്ച് വാര്‍ഷികം പൊടിപൊടിക്കാന്‍ ഒരുങ്ങുന്നത്.
സംസ്ഥാന സര്‍ക്കാരിന്റെ 17 ദിവസത്തെ ഒന്നാം വാര്‍ഷികാഘോഷം 20ന് ആരംഭിച്ച് ജൂണ്‍ 5ന് സമാപിക്കും. ആഘോഷപരിപാടികളുടെ ഉദ്ഘാടനം 25ന് വൈകിട്ട് 5.30ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വ്വഹിക്കും. റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന് അദ്ധ്യക്ഷത വഹിക്കും.
സമാപന സമ്മേളനം ജൂണ്‍ 5ന് വൈകിട്ട് 6ന് കോഴിക്കോട് ബീച്ചില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് സംഗീതസന്ധ്യ അരങ്ങേറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: