കഞ്ചാവുമായി പിടിയില്‍

Friday 19 May 2017 8:48 pm IST

വണ്ടിപ്പെരിയാര്‍: കുമളി എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ പരിശോധനയ്ക്കിടെ 800ഗ്രാം കഞ്ചാവുമായി ഒരാള്‍ പിടിയില്‍. കൊച്ചി വൈപ്പിന്‍ സ്വദേശി അബീഷ്(35) ആണ് പിടിയിലായത്. അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. കമ്പത്ത് നിന്ന് 6000 രൂപയ്ക്കാണ് ഇയാള്‍ കഞ്ചാവ് വാങ്ങിയത്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എസ് ഷാജി, ഉദ്യോഗസ്ഥരായ വിപിന്‍കുമാര്‍, ഷാഫി അരവിന്ദാക്ഷന്‍, സതീഷ്‌കുമാര്‍, രാജന്‍, ജോബി ജോസി, അനീഷ്, സൈനുദ്ദീന്‍കുട്ടി എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.