മുണ്ടൂര്‍: വീട്ടില്‍ ടി.വി കണ്ടിരിക്കവേ ബാത്ത് റൂമിലേക്കായി പുറത്തേക്കിറങ്ങിയ വിദ്യാര്‍ത്ഥിനി ഇടിമിന്നലേറ്റു മരിച്ചു. മുണ്ടൂര്‍ മന്ദത്തുപറമ്പ് , മേപാട്ടുപുര അരവിന്ദാക്ഷന്-സുമ ദമ്പതികളുടെ മകള്‍ തേജസ്വിനി (9) ആണ് മരിച്ചത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. കല്ലേക്കാട് വ്യാസ വിദ്യാപീഠത്തിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്.സഹോദരന്:തേജസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: